നെയ്യാറ്റിന്‍കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (13:57 IST)
നെയ്യാറ്റിന്‍കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. ആലങ്കോട് സ്വദേശിയായ വിപിനാണ് മാതാവായ മോഹനകുമാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവര്‍ തമ്മില്‍ ദിവസവും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 
ഇന്ന് രാവിലെയായിരുന്നു സംഭവം. വിപിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയെ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിലാണ് കൊലചെയ്തതെന്നാണ് കരുതുന്നത്. വിപിന്‍ വീടിന്റെ സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article