ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിയ്ക്കട്ടെ എന്ന് കുറിപ്പ്: അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (13:31 IST)
തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം ഉണ്ടായത്. ആങ്കോട് സ്വദേശിയായ മോഹനകുമാരിയെ കൊലപ്പെടുത്തിയ ശേഷം മകൻ വിപിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മോഹനകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ച നിലയിലാണ് വിപിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും പൊലീസിന് വിപിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. 'ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിയ്ക്കട്ടെ' എന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. വിപിനും ഭര്യയ്ക്കും അമ്മയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article