സെക്രട്ടേറിയറ്റിൽ കൊവിഡ് പടർന്നുപിടിയ്ക്കുന്നു: 55 പേർക്ക് രോഗബാധ

വെള്ളി, 5 ഫെബ്രുവരി 2021 (10:51 IST)
തിരുവനന്തുപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 55 ഓളം ജീവനക്കാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ധന, പൊതുഭരണ, നിയമ വകുപ്പുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിയ്ക്കുന്നത്. രോഗവ്യാപത്തെ തുടർന്ന് ധനവകുപ്പിലെ നിർണായക തീരുമാനങ്ങൾ എടുക്കുന്ന ഡെവലപ്‌മെന്റ് ഹാൾ നേരത്തെ അടച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെയുള്ള ദർബാർ ഹാളിൽ കാന്റീൻ തെരഞ്ഞെടുപ്പ് നടന്നിരുന്നു. 3,000 ലധികം ജീവനക്കാർ ഇവിടെ വോട്ടുചെയ്യാൻ എത്തിയതോടെയാണ് രോഗവ്യാപനം രൂക്ഷമായത് എന്നാണ് ആക്ഷേപം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരിൽ പരിശോധന വർധിപ്പിയ്ക്കണമെന്നും ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറയ്ക്കണം എന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍