സര്‍ക്കാര്‍ ഐടിഐ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ തിയതി നീട്ടി

ശ്രീനു എസ്
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:05 IST)
കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 ല്‍ നിന്ന് 30 ലേക്ക് നീട്ടി.  ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ നല്‍കണം.
 
https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നിവ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗ്ഗനിര്‍ദ്ദേശ്ശങ്ങളും  വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article