പൊതുജനാരോഗ്യ രംഗത്ത് പുതിയ വെളിച്ചം: കോണ്‍ഗ്രസ് കെയര്‍ ഹാന്റ്‌സിന് തുടക്കമായി

ശ്രീനു എസ്
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (18:11 IST)
പൊതുജനാരോഗ്യരംഗത്തു പുതിയ നാന്ദി കുറിച്ചകൊണ്ട് കോണ്‍ഗ്രസ് കെയര്‍ ഹാന്റ്‌സ് എന്ന സംഘടനയുടെ തുടക്കം ഇന്നു രാവിലെ ഇന്ദിരാഭവനില്‍ കെ.പി.സി സി പ്രസിഡണ്ട് ഉത്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ .പി സി സി വൈസ് പ്രസിഡണ്ട് ജോസഫ് വാഴ്ക്കന്‍ ആശംസാ പ്രസംഗം നടത്തി
 
കോണ്‍ഗ്രസ് കെയര്‍ ഹാന്‍ഡ്സും ഡോക്ടര്‍മാരുടെ ജനകീയ സംഘടനയായ ഡിജെഎസും ചേര്‍ന്നു കൊണ്ടു കോവിഡ് കാലത്തു ടെലി മെഡിസിന്‍ പദ്ധതിക്കു രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്കും വയോജനങ്ങള്‍ക്കും പദ്ധതിയിലൂടെ ഗുണം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article