ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ദിനത്തില്‍ കരിദിനം ആചരിക്കുന്നതില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് ബിഡിജെഎസ്

ശ്രീനു എസ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (10:14 IST)
ശ്രീനാരായണ ഗുരുദേവന്റെ 166ആമത്  ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിഡിജെഎസ്  സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് വാസു. ചതയ ദിനത്തിന്റെ പ്രാധാന്യം അപ്രസക്തനാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍.  ശിവഗിരി തീര്‍ത്ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില്‍ തീരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്നും സുഭാഷ് വാസു പ്രസ്താവനയില്‍ പറഞ്ഞു.   
 
മാത്രമല്ല കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം  കരിദിനം വരുന്നത് ആശങ്കാജനകമാണെന്നു സുഭാഷ് വാസു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article