സിന്ധ്യയെപ്പോലെ കപിൽ സിബലും, ഗുലാംനബി അസാദും ബിജെപിയിൽ ചേരണം: സ്വാഗതം ചെയ്യും എന്ന് കേന്ദ്രമന്ത്രി

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (10:01 IST)
ഡൽഹി: കോൺഗ്രസ്സിൽ വിമർശനവും അവഗണനയും നേരിടുന്ന ഗുലാം നബി ആസാസ് കപിൽ സിബൽ എന്നിവർ സിന്ധ്യയെപ്പോലെ കോൺഗ്രസ്സിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേരണം എന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ബിജെപി അവരെ സ്വാഗതം ചെയ്യാൻ തയ്യാറാനെന്നും അത്തവലെ പറഞ്ഞു. 
 
മുതിർന്ന നേതാക്കളോട് അനാദരവ് കാണിയ്ക്കുന്നുണ്ടെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ കോൺഗ്രസ്സ് വിടണം. കോൺഗ്രസ്സ് കെട്ടിപ്പടുത്ത ആളുകളെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി തെറ്റായ നീക്കമാണ് നടത്തുന്നത്. കപിൽ സിബലും ഗുലാംനബി ആസാദും ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കുന്നു എന്ന് രാഹുൽ ആരോപിച്ചു. അതിനാൽ കോൺഗ്രസ്സിൽനിന്നും രാജിവച്ച് ബിജെപിയിൽ ചേരണം എന്ന് ഇരു നേതാക്കളോടും ഞാൻ അഭ്യർത്ഥിയ്ക്കുന്നു. കേന്ദ്ര മന്തി പറഞ്ഞു   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍