ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നരോപിച്ച് ഫേസ്ബുക്കിന് കത്തയച്ച് ബിജെപി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചത്. ഫേസ്ബുക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രിയ പരമായി പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപണവും കത്തില്‍ ഉണ്ട്.