ജൂനിയര്‍ നേഴ്‌സ്മാരുടെ സമരം ശക്തമാക്കുമെന്ന് അസോസിയേഷന്‍

ശ്രീനു എസ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (16:43 IST)
കേരളത്തിലെ 7 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ നേഴ്‌സ്മാര്‍ നടത്തുന്ന സമരം 5 ദിവസം പിന്നിടുന്നു. ഇന്നലെ വൈകീട്ട് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ചര്‍ച്ച തീരുമാനം ഒന്നും ആകാതെ പിരിഞ്ഞു.  ജോയിന്റ് ഡയരക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജോയിന്റ് ഡയരക്ടര്‍ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ ഡോ. ജോളി ജോസും ഉണ്ടായിരുന്നു.  
 
സംഘടനാ പ്രതിനിധികള്‍ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ചു. സമരം പിന്‍വലിച്ചു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കണം എന്ന നിബന്ധന സ്‌റ്റൈപ്പന്റ് വര്‍ധനവ് ഉണ്ടാകാതെ പാലിക്കാന്‍ സാധിക്കില്ല എന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ഉടന്‍ സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ഉണ്ടായില്ല എങ്കില്‍ മറ്റു സമര മാര്‍ഗങ്ങളുമായി മുന്നോട്ടു പോകും എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article