നിയമസഭാ പ്രസംഗത്തില്‍ റെക്കോഡ് സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ശ്രീനു എസ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (11:21 IST)
നിയമസഭാ പ്രസംഗത്തില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ മൂന്ന് മണിക്കൂറും 45മിനിറ്റുമാണ് പിണറായി പ്രസംഗിച്ചത്. സഭയുടെ ചരിത്രത്തില്‍ ഒരംഗത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗസമയമാണിത്. അവിശ്വാസ പ്രമേയത്തിന് മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
 
മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതായപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭാതളത്തിലിറങ്ങി. ഇതിനുമുന്‍പ് സഭയില്‍ ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ചിട്ടുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article