കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി

ശ്രീനു എസ്
തിങ്കള്‍, 1 ജൂണ്‍ 2020 (17:00 IST)
കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി. മൂക്കംപാലമൂടിനടുത്തു സമീപ വാസികള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തി വന്‍മരം ജീര്‍ണാവസ്ഥയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 
 
ബോയ്‌സ് ഹൈ സ്‌കൂളിലേക്ക് പോകുന്ന വളവിലാണ് ഏതു സമയവും നിലംപൊത്താറായ നിലയില്‍ ആഞ്ഞിലിമരം നില്‍ക്കുന്നത്. മരത്തിന്റെ മൂട് മുതല്‍ മുകളറ്റം വരെയും ഉണങ്ങിയാണ് നില്‍ക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതു മുറിച്ചുമാറ്റുവാന്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article