തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 69.72 ശതമാനം പോളിങ്

ശ്രീനു എസ്
ബുധന്‍, 9 ഡിസം‌ബര്‍ 2020 (06:54 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
 
ജില്ലയിലെ പുരുഷ വോട്ടര്‍മാരില്‍ 70.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത വോട്ടര്‍മാരില്‍ 9,44,432 പേര്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ 10,34,354. ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാരുടെ 68.61 ശതമാനമാണിത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ എട്ടു പേരും വോട്ട് ചെയ്തു.
 
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത 4,79,415 വോട്ടുകളില്‍ 2,41,704 പുരുഷ വോട്ടര്‍മാരും 2,37,704 സ്ത്രീ വോട്ടര്‍മാരും ഏഴു ട്രാന്‍സ്ജെന്‍ഡേഴ്സുമുണ്ട്.
 
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.69 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 48,157 വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടിങ് ശതമാനവും പോള്‍ ചെയ്ത വോട്ടുകളും ഇങ്ങനെ; നെടുമങ്ങാട് - 72.88(40,818), ആറ്റിങ്ങല്‍ - 69.36(22,652), വര്‍ക്കല - 71.23(23,498).
 
ത്രിതല പഞ്ചായത്തുകളിലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം ഇങ്ങനെ; വെള്ളനാട് - 74.54(1,50,910), നെടുമങ്ങാട് - 71.54(1,13,171), വാമനപുരം - 71.34(1,38,501), പാറശാല - 74.74(1,25,055), ചിറയിന്‍കീഴ് - 72.89(95,047), വര്‍ക്കല - 72.3(98,411), കിളിമാനൂര്‍ - 74.39(1,34,018), പെരുങ്കടവിള - 77.06(1,37,222), അതിയന്നൂര്‍ - 76.11(95,021), നേമം - 73.82(1,73,171), പോത്തന്‍കോട് - 72.46(1,03,572).

അനുബന്ധ വാര്‍ത്തകള്‍

Next Article