ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി: ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:29 IST)
മറയൂർ: ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്കേർപ്പെടുത്തിയത്.
 
യുവാക്കൾ മറയൂർ ടൗണിലെ ഹോട്ടലിൽ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിക്കുന്നു. ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്ന നിയമം ഇവിടെ കുടികളിൽ പാരമ്പര്യമായി പാലിക്കപ്പെടുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ​ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article