പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കിൽ ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് ഏലത്തൂര്‍ പൊലീസ് അറിയിച്ചു.