സര്‍ക്കാരിന്റെ നയം അനുസരിച്ചായിരിക്കണം പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഒരു കാരണവശാലും പൊലീസ് വഴങ്ങരുത്. എന്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം എന്നത് വ്യക്തമായി മനസ്സിലാക്കിയായിരിക്കണം ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അഴിമതിയും മൂന്നാംമുറയും പൊലീസില്‍ വെച്ചുപൊറുപ്പിക്കില്ല. എല്ലാ കേസുകളും ജഗ്രതയോടെയായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ല. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ന്യായമായ ഏത് പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. വിവാദസംഭവങ്ങളില്‍ നയപരമായി വേഗം തന്നെ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ് ടാവ് രമണ്‍ശ്രീവാസ്തവ, ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.