കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടേതാണ് തീരുമാനം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.
സ്ഥിര ജോലികള്‍ ഇല്ലാതാക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെയാണ് പണിമുടക്ക്. തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയകുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.
ആദ്യ ഘട്ടത്തിൽ സൂചനയെന്ന നിലയിലാണ് കേരളത്തിൽ പണിമുടക്ക് നടത്തുന്നതെന്നും തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറിയില്ലെങ്കിൽ ദേശീയ തലത്തിലേക്ക് സമരം വ്യാപിക്കുമെന്നും സിഐടിയു നേതാവ് എളമരം കരീം വ്യക്തമാക്കി.