പൊലീസിന് എ​പ്പോഴും എല്ലാവരെയും തൃപ്​തി​​​പ്പെടുത്താനാവില്ല, മുഖ്യമന്ത്രിയെ ഉടന്‍ കാണും - ഡി​ജി​പി സെ​ൻ​കു​മാ​ർ

Webdunia
ശനി, 6 മെയ് 2017 (17:51 IST)
സം​സ്ഥാ​ന പൊ​ലീ​സില്‍ ന​ട​ത്തി​യ അ​ഴി​ച്ചു​പ​ണി​ക​ൾ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ളി​ല്ലെ​ന്ന് ഡി​ജി​പി ടിപി
സെ​ൻ​കു​മാ​ർ. സ്ത്രീ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമായിരിക്കും പൊലീസ് പ്രാധാന്യം നല്‍കുന്നത്. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനുളള നീക്കങ്ങള്‍ നടത്തും. നാടിനും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും പൊലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ്​ ചുമത​ലയേറ്റത്​. പൊലീസ് മേധാവി സര്‍ക്കാരിന് കീഴിലുളള ഉദ്യോഗസ്ഥന്‍ മാത്രമാണ്. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ കാണും. പൊലീസിന്​ എ​പ്പോഴും എല്ലാവരെയും തൃപ്​തി​​​പ്പെടുത്താനാവില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന നിയമപ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

സര്‍ക്കാരും താനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യെ ഉ​പ​ദേ​ശ​വാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ദേ​ശം ന​ൽ​കു​ക​യാ​ണ് ശ്രീ​വാ​സ്ത​വ​യു​ടെ ചു​മ​ത​ല​. മുൻ ​പൊലീസ്​ മേധാവിക്ക്​ മാർക്കിടാൻ താനില്ലെന്നും സെന്‍‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Article