യുഎഇ മടക്കി അയച്ച മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. മറ്റ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ് ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യുഎഇയില്‍ നിന്ന് നേരത്തെ നാടു കടത്തിയിരുന്നു. ഇതുകൂടാതെ ഐഎസ് ബന്ധം ആരോപിച്ച് 11 ഇന്ത്യാക്കാര്‍ യുഎഇയില്‍ കസ്റ്റഡിയിലുണ്ട് .ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം.