ടിന്റു ലൂക്കയെ ഇപ്പോള്‍ തള്ളിപ്പറയരുത്; പി ടി ഉഷയെ രൂക്ഷമായി വിമര്‍ശിച്ച് ടിപി ദാസന്‍

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2016 (10:31 IST)
പി ടി ഉഷയെ വിമര്‍ശിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിണ്‍ പ്രസിഡണ്ട് ടി പി ദാസന്‍. ടിന്റു ലൂക്കയ്ക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടായിരുന്നെങ്കിൽ അതു ഉഷ നേരത്തെ പറയണമായിരുന്നു. അതല്ലെങ്കില്‍ വേറെയേതെങ്കിലും പരിശീലകന്റെ കീഴിൽ പരിശീലനത്തിനു വിടുകയങ്കിലും ചെയ്യേണ്ടതായിരുന്നു. അല്ലാതെ ഇപ്പോള്‍ ടിന്റുവിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ദാസന്‍ പറഞ്ഞു.
 
നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിന്റുവിനെതിരെ ഉഷ വിമര്‍ശനമുന്നയിച്ചിരുന്നത്. തനിക്ക് ചെയ്യാൻ കഴിയുന്നതൊക്ക പരിശീലക എന്ന നിലയിൽ ചെയ്തുകൊടുത്തിട്ടുണ്ട്. ടിന്റുവിന്റെ പരമാവധി കഴിവ് പുറത്തുവന്നെന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും പരിമിതികളാണ് ടിന്റുവിന്റെ മികച്ച പ്രകടനത്തിന് തടസ്സമായതെന്നും ഉഷ പറഞ്ഞിരുന്നു.
 
Next Article