തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്‌ത് ഒ രാജഗോപാൽ; നടപടി ആവശ്യപ്പെട്ട് സോണിയക്ക് പ്രതാപന്റെ കത്ത്

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (16:47 IST)
നരേന്ദ്ര മോദി അനുകൂല നിലപാട് നടത്തി കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് നേരിടുന്ന ശശി തരൂർ എംപിയുടെ നിലപാടിനെ സ്വാഗതന്‍ ചെയ്‌ത് ബിജെപി നേതാവ് ഒ രാജഗോപാൽ.

ന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട  നിലപാടാണ്. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ശരിയല്ലെന്നും രാജഗോപാൽ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്‌തുതി പാടലില്‍ ടിഎൻ പ്രതാപൻ എംപി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

ശശി തരൂർ അടക്കമുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ മോദി സ്തുതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതാണ് പ്രതാപന്റെ കത്ത്.

മോദിയെ പോലെയുള്ള ഫാസിസ്‌റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംപി കത്തിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article