ലോക്‌സഭ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന നിലപാട് സ്വീകരിച്ച് സച്ചിന്‍ പൈലറ്റും പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സുനില്‍ ത്ധക്കറും. ലോക്‌സഭ കക്ഷി നേതാവെന്ന നിലയില്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. അതിനാല്‍ ശശി തരൂരിനെ ആ പദവിയിലേക്ക് കൊണ്ടുവരണം. നിലവില്‍ നേതാവാകാന്‍ യോഗ്യന്‍ ശശി തരൂരാണെന്നും ഇരുവരും വാദിച്ചു.
ലോക്‌സഭയില്‍ ബിജെപിയെ ആശയപരമായി നേരിടാന്‍ ശശി തരൂരിനാണ് സാധിക്കുക എന്ന സന്ദേശമാണ് സച്ചിന്‍ പൈലറ്റും സുനില്‍ ത്ധക്കറും യോഗത്തിന് സമ്മാനിച്ചത്. സച്ചിന്‍ പൈലറ്റിനെ പോലെ പൊതുസമ്മതനായ യുവനേതാവിന്റെയും കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ സമ്മാനിച്ച പഞ്ചാബ് അദ്ധ്യക്ഷന്റെയും പിന്തുണ ശശി തരൂരിന് ലഭിച്ചതോടെ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി.