'ഒപ്പമുണ്ട്, ആരും ആശങ്കപ്പെടരുത്'; ദുരിതബാധിതരോട് രാഹുൽ ഗാന്ധി

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:07 IST)
കേരളത്തിലുണ്ടായ ദുരിതത്തെ ഒരുമിച്ച് നേരിടുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. മഴക്കെടുതി വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഴ മൂലം ദുരിതത്തിലായ കേരളത്തിലെ പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് കൈതപ്പൊയ്‌ലിലാണ് രാഹുല്‍ തിങ്കളാഴ്ച ആദ്യ സന്ദര്‍ശനത്തിനെത്തിയത്.
 
കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയപ്പോള്‍ ആളുകള്‍ പ്രധാനമായി പറഞ്ഞത് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ചാണ്. വീടുകളിലേക്ക് മടങ്ങുമ്പോഴുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബുദ്ധിമുട്ടുകളും പലരും പങ്കുവെച്ചുവെന്നും രാഹുല്‍ പറഞ്ഞു.

കനത്ത മഴമൂലം ദുരിതത്തിലായവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയെന്നും രാഹുല്‍ വ്യക്തമാക്കി.ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍