പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവയ്ക്കാനാകില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കോണ്‍ഗ്രസ് പാർട്ടി പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ പ്രശംസിക്കണമെന്നായിരുന്നു ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശിരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോദിയുടെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു.