ടിക് ടോക്കിൽ വൈറലാവാൻ ബൈക്കിൽ അഭ്യാസ‌പ്രകടനം; പെൺകുട്ടിയുടെ ലൈസൻസ് 'പോയി'

റെയ്‌നാ തോമസ്
ബുധന്‍, 29 ജനുവരി 2020 (11:37 IST)
ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ സഹോദരങ്ങൾക്ക് ശിക്ഷ. ബൈക്കോടിച്ച പെ‌ൺകുട്ടിയുടെ ഡ്രൈവിങ് ലൈസൻസ് പട്ടാമ്പി ജോ. ആർടിഒ സിയു മുജീബ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
 
ഹെൽമെറ്റില്ലാതെ ഓടിച്ചതിന് ആയിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article