അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചു; ഗണേഷ് ആചാര്യക്കെതിരെ പരാതിയുമായി യുവതി

അഭിറാം മനോഹർ

ചൊവ്വ, 28 ജനുവരി 2020 (12:23 IST)
നൃത്ത സംവിധായകനായ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാരോപണവുമായി യുവതി. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് ഗണേഷ് ആചാര്യക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പോലീസ് സ്‌റ്റേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.
 
സിനിമയിൽ നിന്നും തനിക്ക് ലഭിക്കുന്ന വരുമാനം നൽകാനും ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നു.ഇത് കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും തൊഴിൽ ചെയ്യുവാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു.
 
നിലവിൽ ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഗണേഷ് ആചാര്യ. അസോസിയേഷന്റെ തലപ്പത്ത് എത്തിയതോടെ ഗണേഷ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ തനിക്കൊപ്പം ജോലി ചെയ്യരുതെന്ന് മറ്റുള്ള നൃത്ത സംവിധായരോട് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
 
ഇതാദ്യമായിട്ടല്ല ഗണേഷ് ആചാര്യക്കെതിരെ ആരോപണം ഉയരുന്നത്. നേരത്തെ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് നടി തനുശ്രീ ദത്തയും ഗണേഷ് ആചാര്യക്കെതിരേ പരാതി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍