എല്‍ഡിഎഫിലേക്ക് പോകാന്‍ കൊതിച്ച് ബിഡിജെഎസും; തുഷാര്‍ രാജി സന്നദ്ധത അറിയിച്ചു

Webdunia
ചൊവ്വ, 4 മെയ് 2021 (14:48 IST)
എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്ന ബിഡിജെഎസ് മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കുന്നു. ബിജെപിക്കൊപ്പം നിന്നിട്ട് കേരളത്തില്‍ ഒരു പ്രയോജനവും ഇല്ലാത്തതിനാല്‍ മുന്നണി മാറുന്നതാണ് നല്ലതെന്ന് പൊതു വിലയിരുത്തല്‍. എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ തുഷാര്‍ വെള്ളാപ്പള്ളി സന്നദ്ധത അറിയിച്ചു. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബിഡിജെഎസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഘടകകക്ഷിയായി ബിഡിജെഎസിനെ കൂടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിഡിജെഎസിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് വേണ്ടവിധം പ്രവര്‍ത്തിച്ചില്ല എന്നാണ് ബിജെപിയുടെ വിമര്‍ശനം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article