തൃശൂര്‍: സുപ്രീം കോടതി ജഡ്ജിയെന്നു വിശ്വസിപ്പിച്ച് ക്രെയിന്‍ ഉടമയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയതെരു കവിതാലയം വീട്ടി ജിജീഷ് എന്ന 37 കാരനാണ് പോലീസിന്റെ വലയിലായത്.
പാലിയേക്കരയിലെ ക്രെയിന്‍ ഉടമയുടെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ റോപ്പ് പൊട്ടുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ക്രെയിന്‍ ഉടമയെ കോടതി ശിക്ഷിക്കുമെന്ന് കബളിപ്പിച്ചാണ് സുപ്രീം കോടതി ജഡ്ജി എന്ന് സ്വയം പരിചയപ്പെടുത്തി ജിജീഷ് ക്രെയിന്‍ ഉടമയെ സമീപിച്ചത്.
തനിക്കു പരിചയമുള്ള മറ്റൊരു സുപ്രീം കോടതി ജഡ്ജി വഴി കേസ് റദ്ദാക്കിക്കാമെന്ന് പറഞ്ഞു ക്രെയിന്‍ ഉടമയില്‍ നിന്ന് പല തവണകളായി പന്ത്രണ്ടര ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാല്‍ ദിവങ്ങള്‍ കഴിഞ്ഞിട്ടും കേസ് ഒന്നുമായില്ല. തുടര്‍ന്ന് ക്രെയിന്‍ ഉടമ ജിഗീഷിനെ സമീപിക്കുമ്പോഴെല്ലാം ജിജീഷ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഒരു ചെക്ക് നല്‍കി ജിഗീഷ് തടിതപ്പി
പക്ഷെ ചെക്ക് മടങ്ങിയതോടെ ക്രെയിന്‍ ഉടമ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നമനടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ജിജീഷിനെ അറസ്‌റ് ചെയ്യുകയും ചെയ്തു. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായിരുന്ന ജിഗീഷ് ആഡംബര ജീവിതമായിരുന്നു നയിച്ചത്.