തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിന് ഏതാനും മിനിറ്റുകള്‍ മാത്രം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ഏപ്രില്‍ 2024 (17:33 IST)
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിന് എതാനും മിനിറ്റുകള്‍ മാത്രം. വൈകീട്ട് ഏഴരയോടെ വെടിക്കെട്ട് ആരംഭിക്കും. പാറമേക്കാവിന്റെ വെടിക്കെട്ടായിരിക്കും ആദ്യം നടക്കുന്നത്. പിന്നീട് തിരുവമ്പാടിയുടേത് നടക്കും. വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളായിരിക്കും. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ നടക്കുന്നത്. 
 
മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് വെടിക്കെട്ട് ചുമതല നിര്‍വഹിക്കുക. നൂറ്റാണ്ടുകള്‍ പിന്നിട്ട തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്ക് എത്തുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദര്‍ശനം അഗ്രശാലയില്‍ ഇന്ന് രാവിലെ ആരംഭിച്ചു. തിരുവമ്പായുടെ പൂരച്ചമയ പ്രദര്‍ശനം കൗസ്തുഭം ഹാളിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article