ചൂട് ഉയർന്ന് തന്നെ, പക്ഷേ ഭയക്കണ്ട, വേനൽമഴ സജീവമാകും

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (15:40 IST)
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്നതിനൊപ്പം വേനല്‍മഴയും സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് പ്രവചനം. ഇതിനെ തുടര്‍ന്ന് നാളെയും മറ്റന്നാളും കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article