തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാരെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ; പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവ്

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ജൂലൈ 2023 (12:59 IST)
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാരെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവു ശിക്ഷ അനുഭവിക്കണം. ഈ വര്‍ഷം ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊഴുക്കുള്ളില്‍ സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ കുട്ടിയുടെ മാതാവായതിനാല്‍ ഇവര്‍ക്ക് 25,000 രൂപ പിഴയായി അടയ്ക്കാന്‍ കോടതി വിധിച്ചു.
 
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. കൂടാതെ അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article