തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ഏപ്രില്‍ 2023 (13:59 IST)
തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ മലപ്പുറം തിരൂര്‍ സ്വദേശികളാണ്. കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങി വരവേ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്.
 
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article