രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,355 പേര്‍ക്ക്, സജീവ കേസുകള്‍ 57,410

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ഏപ്രില്‍ 2023 (13:38 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 9,355 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 57,410 പേരാണ്. സജീവ കേസുകള്‍ നിലവില്‍ 0.13 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.08 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.36 ശതമാനം. രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.69 ശതമാനമാണ്.
 
രാജ്യത്ത് ഇതുവരെ ആകെ നടത്തിയത് 92.60 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,29,175 പരിശോധനകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article