ചെങ്കണ്ണ് ബാധിച്ചവരുടെ കണ്ണില്‍ തട്ടിയ കൈ മറ്റൊരാളുടെ കണ്ണിലാവുക, ഒരേ കര്‍ചീഫ്, സോപ്പ് മുതലായവ ഉപയോഗിക്കുക എന്നിവ മൂലമാണ് രോഗം പടരുന്നത്. ഒരു തവണ രോഗം ബാധിച്ചാല്‍ സമീപകാലത്തു തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.
നാടന്‍ ചികില്‍സകള്‍ മാരകമാവാനാണ് സാധ്യത. ഒരു പാടു തവണ കണ്ണുകഴുകുന്നത് ദോഷമാണ്. പ്രകൃതിദത്ത സംരക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തണുത്തവെള്ളത്തിലായാലും തുടര്‍ച്ചയായി കണ്ണു കഴുകുന്നത് ദോഷമാണ്. മല്ലിയിട്ടു തിളപ്പിച്ചാറിയ വെള്ളവും തണുത്ത വെള്ളവും കണ്ണിലൊഴിക്കുന്നത് പൊതുവെ കാണുന്ന പ്രവണതയാണെങ്കിലും ശരിയല്ലെന്നാണ് വിദഗ്ധാഭിപ്രായം.