സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പാള്‍ രാജിവച്ചു

ശ്രീനു എസ്
ബുധന്‍, 18 നവം‌ബര്‍ 2020 (15:59 IST)
കേരളവര്‍മ്മ കോളേജില്‍ സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പാള്‍ രാജിവച്ചു. കാലാവധി ഏഴുവര്‍ഷം ഉള്ളപ്പോഴാണ് പ്രിന്‍സിപ്പാല്‍ ജയദേവന്‍ രാജി വയ്ക്കുന്നത്. രാജിസംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ജയദേവന്‍ കത്തുനല്‍കി.
 
വൈസ് പ്രിന്‍സിപ്പാളിന് പ്രിന്‍സിപ്പാളിന്റെ അധികാരവും വീതിച്ചു നല്‍കിയതും ഇപ്പോള്‍ വൈസ് പ്രസിഡന്റിനെ നിയമിക്കാനുള്ള കാരണവും എന്താണെന്ന് ജയദേവന്‍ കത്തില്‍ ചോദിക്കുന്നു. അതേസമയം യുജിസി മാനദണ്ഡം അനുസരിച്ചാണ് നിയമനമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article