നിസ്സാന് പിന്നാലെ കോംപാക്ട് എസ്‌യുവിയുമായി റെനോയും, ടീസർ പുറത്ത്

ബുധന്‍, 18 നവം‌ബര്‍ 2020 (14:12 IST)
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ തങ്ങളുടെ കോംപാക്ട് എസ്‌യുവിയുടെ ആദ്യ ടീസർ പുറത്തുവിട്ടു. ഈ വർഷം തുടക്കത്തിൽ തന്നെ കോംപാക്ട് എസ്‌യുവിയുടെ വരവ് റെനോ പ്രഖ്യാപിച്ചിരുന്നു. എച്ച്‌ബിസി എന്ന കോഡ് നാമത്തിലാണ് റെനോയുടെ കോംപാക്ട് എസ്‌യുവി വിശേഷിപ്പിയ്ക്കപ്പെടുന്നത്. 'കിങ്ങർ' എന്ന പേരിലായിരിയ്ക്കും വാഹനം വിപണിയിലെത്തുക എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം റെനോ സ്ഥിരീകരിച്ചിട്ടില്ല.  
 
സ്പോർട്ടി എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയ്‌ലർ എന്നിവ ടീസറിൽനിന്നും വ്യക്തമാണ്. വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഡ്യുവല്‍ ടോണ്‍ ബംബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, പുതിയ മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവ ഈ ചിത്രങ്ങളിൽനിന്നും വ്യക്തമായിരുന്നു.
 
71 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ എന്‍ജിനായിരിക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളിൽ വാഹനം ലാഭ്യമായിരിയ്ക്കും. ടാറ്റ നെക്‌സോണ്‍, മാരുതി സുസൂക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300, ലോഞ്ചിന് തയ്യാറെടുക്കുന്ന നിസ്സാൻ മാഗ്നൈറ്റ് എന്നീ വാഹനങ്ങളാണ് റെനോയുടെ കോംപാക്ട് എസ്‌യുവിയുടെ എതിരാളികള്‍.

Ready for new adventures? Our fun and sporty new #Renault Showcar, will drive you to your favourite playground, within and beyond city limits. Our advice? Stay tuned for more. pic.twitter.com/mXbgNZzzJb

— Renault India (@RenaultIndia) November 16, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍