തൃക്കാക്കര ഉപതിരെഞ്ഞെടുപ്പ് മെയ് 31ന്, വോട്ടെണ്ണൽ ജൂൺ മൂന്നിന്

Webdunia
തിങ്കള്‍, 2 മെയ് 2022 (20:44 IST)
കോൺഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയംസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നായിരിക്കും തിരെഞ്ഞെടുപ്പ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണൽ. വെള്ളിയാഴ്‌ച ചേർന്ന തിരെഞ്ഞെടുപ്പ് കമ്മീഷന്റെ യോഗ‌ത്തിലാണ് തീയതി തീരുമാനിച്ചത്.
 
കാലവർഷ‌ത്തിന് മുൻപ് തിരെഞ്ഞെടുപ്പ് നടക്കണമെന്ന് സംസ്താനം ആവശ്യപ്പെടുകയായിരുന്നു.യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഒരിക്കല്‍പ്പോലും യുഡിഎഫിനെ മണ്ഡലം കൈവിട്ടിട്ടില്ല. 2021ൽ എൽഡിഎഫ് തരംഗം സംസ്ഥാനം മൊത്തം ആഞ്ഞടിച്ചപ്പോളും തൃക്കാക്കര കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു.
 
കോൺഗ്രസ് സ്ഥാനാർത്ഥിയായി പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് വരാൻ സാധ്യതയേറെയാണ്. പ്രദേശിക നേതാക്കളുടെ പേരും പരിഗണനയിലുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ബിജെപിയും നേരത്തെ പറഞ്ഞിരുന്നു. എൽഡിഎഫും സ്ഥാനാർത്ഥിനിർണയ ചർചകളുമായി സജീവമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article