ബിജെപി വോട്ടുകളിൽ വൻവർദ്ധനവുണ്ടാകും, പ്രതീക്ഷ പ്രകടിപ്പിച്ച് എ എൻ രാധാകൃഷ്ണൻ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (08:30 IST)
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ നിർണായക സാന്നിധ്യമല്ലെങ്കിലും ശക്തനായ സ്ഥാനാർത്ഥിയെയാണ് ബിജെപി ഇക്കുറി മത്സരത്തിനിരക്കിയിരിക്കുന്നത്. ഇപ്പോഴിതാ വോട്ടെണ്ണൽ ദിനത്തിൽ ബിജെപി വോട്ടുകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ.
 
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. പ്രധാനമായും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നത്. പിടി തോമസിൽ നിന്നും മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് എങ്കിൽ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർത്താനാണ് യുഡിഎഫിന്റെ ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

Next Article