ഉഷാറായി ഉമ, ജോറാകാതെ ജോ ജോസഫ്; തൃക്കാക്കരയില്‍ യുഡിഎഫിന് മിന്നും ജയം

Webdunia
വെള്ളി, 3 ജൂണ്‍ 2022 (12:40 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഉജ്ജ്വല വിജയം. 24,300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് ജയിച്ചത്. മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്റവും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. ഇത്തവണയും തൃക്കാക്കര കൈ പിടിച്ചു. പിണറായി വിജയന്റെ സെഞ്ചുറി മോഹത്തിനു കനത്ത പ്രഹരമേല്‍പ്പിച്ച് ഉമ തോമസ് നിയമസഭയിലേക്ക് ! 
 
70,101 വോട്ടുകളാണ് ഉമ തോമസ് ആകെ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് നേടാനായത് 45,801 വോട്ടുകള്‍ മാത്രം. മുഖ്യമന്ത്രിയെ അടക്കം കളത്തിലിറക്കി കാടിളക്കിയുള്ള പ്രചരണം നടത്തിയിട്ടും 50,000 വോട്ടുകള്‍ പോലും പിടിക്കാന്‍ കഴിയാതെ വന്നത് എല്‍ഡിഎഫിന് തിരിച്ചടിയായി. ബിജെപിയുടെ സ്ഥിതി അതിലും ദയനീയം. സംസ്ഥാന നേതാവായ എ.എന്‍.രാധാകൃഷ്ണനാണ് തൃക്കാക്കരയില്‍ ബിജെപിക്കായി ജനവിധി തേടിയത്. രാധാകൃഷ്ണന് നേടാനായത് വെറും 12,588 വോട്ടുകള്‍ മാത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article