തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ആവേശത്തിൽ അലതല്ലുകയാണ് യുഡിഎഫ് ക്യാമ്പ്. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ ഏകപക്ഷീയമായി ലീഡ് നില ഉയർത്തുകയാണ് കോൺഗ്രസ് സ്ഥാനാർഥിയായ ഉമാ തോമാസ്. ഉമാ തോമസ് വിജയം ഉറപ്പിച്ച സാഹചര്യത്തിൽ തിരെഞ്ഞെടുപ്പ് ഫലത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവായ വിഡി സതീശൻ.