ഉഷാറായി പൊരുതി, ഏല്‍പ്പിച്ച ജോലി ചെയ്തു; പരാജയത്തിനു ശേഷം ജോ ജോസഫ്

വെള്ളി, 3 ജൂണ്‍ 2022 (12:16 IST)
തൃക്കാക്കരയില്‍ ചെയ്യാവുന്നതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. തോല്‍വി വ്യക്തിപരമല്ലെന്നും ജോ പറഞ്ഞു. 
 
പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ഒരു തോല്‍വി കൊണ്ട് പാര്‍ട്ടി പിന്നോട്ടു പോവില്ല. തോല്‍വിയുടെ കാരണം ഇഴ കീറി പരിശോധിക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചു. താന്‍ ഉഷാറായി പൊരുതിയെന്നും ജോ ജോസഫ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍