തൃശ്ശൂരില്‍ മൂന്നംഗകുടുംബം മരിച്ച നിലയില്‍, ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യയെക്കുറിപ്പ്

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂണ്‍ 2023 (11:13 IST)
ആത്മഹത്യയെക്കുറിപ്പ് എഴുതി മൂന്നംഗ കുടുംബം ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍ ഭാര്യ സുനി പീറ്റര്‍ മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ വിലാസത്തില്‍ തൃപ്പൂണിത്തുറയാണ് ഉള്ളത്.
 
കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാല്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൂന്നാം തീയതിയാണ് ഇവര്‍ മുറിയെടുത്തത്. ഇന്നലെ രാത്രി 11: 45 ന് മുറി ഒഴിഞ്ഞു തരാം എന്ന് ജീവനക്കാരോട് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ വാതില്‍ തുറക്കാതെ ആയപ്പോള്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 
പോലീസ് വാതില്‍ കുത്തി തുറന്ന് പരിശോധിക്കുമ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article