അനുവാദമില്ലാതെ പുരയിടത്തില്‍ കയറി മരം മുറിച്ചുവെന്ന് പരാതി; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഓഗസ്റ്റ് 2024 (12:43 IST)
അനുവാദമില്ലാതെ പുരയിടത്തില്‍ കയറി മരം മുറിച്ചുവെന്ന പരാതിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം എട്ടാം വാര്‍ഡില്‍ ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നു. എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തന്റെ സ്ഥലത്തെ മരം വെട്ടി മാറ്റി എന്ന് കാണിച്ച് സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍ സിവില്‍ കേസ് നല്‍കുകയായിരുന്നു. 
 
കേസിലെ ഒന്നാംപ്രതി മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ പി രാജീവാണ്. എട്ടുവര്‍ഷത്തിനുശേഷമാണ് കേസിന്റെ വിധി വന്നിരിക്കുന്നത്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് വിധി. വിധിയില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനാണ് തൊഴിലാളികളുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article