പ്രകൃതി വിരുദ്ധ പീഡനം; പ്രതികള്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (11:04 IST)
പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് എം എസ് കെ നഗറില്‍ മുരുകന്‍റെ മകന്‍ ബ്രൂ എന്ന ടിജു, വിക്രമന്റെ മകന്‍ അനീഷ് ബാബു എന്നിവരാണു ഫോര്‍ട്ട് പൊലീസിന്‍റെ പിടിയിലായത്.  
എം എസ് കെ നഗറിലെ കുളത്തില്‍ കുളിക്കാന്‍ എത്തുമ്പോഴായിരുന്നു ബാലനെ വശീകരിച്ച് ലൈംഗിക കൃത്യങ്ങള്‍ ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ കണ്ട മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴായിരുന്നു വിവരം വെളിപ്പെട്ടത്.

എന്നാല്‍ പ്രതികളോട് സംഭവത്തെ കുറിച്ച് കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തപ്പോള്‍ അവരെ മര്‍ദ്ദിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും ചെയ്തു. ഗുണ്ടാ നിയമ പ്രകാരം തടവില്‍ കിടന്നിട്ടുള്ള ആളാണ് ടിജു. നിരവധി കേസുകളിലെ പ്രതിയാണ് അനീഷ് ബാബു.

ഫോര്‍ട്ട് സി ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.