യു ഡി എഫ് തോല്‍ക്കുമെന്ന ബേജാറുകൊണ്ടാണ് ഉമ്മൻ ചാണ്ടി പലതും തട്ടിവിടുന്നത് : വി എസ്

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (15:09 IST)
തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വി എസ് അച്യുതാനന്ദൻ. പരാജയഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും യു ഡി എഫ് നേതാക്കളും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും വി എസ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ബേജാറ് കൊണ്ട് യു ഡി എഫ് നേതാക്കള്‍ പലതും തട്ടിവിടുകയാണ്. ഇതൊന്നും ഇടതുമുന്നണി കാര്യമാക്കുന്നില്ല. വി എസ് കൂട്ടിച്ചേര്‍ത്തു.
 
എന്നാല്‍, എൽ ഡി എഫ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ പിണറായിക്കുവേണ്ടി വിഎസ് വഴിമാറികൊടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന നായനാരുടെ ഭാര്യ ശാരദടീച്ചറുടെ അഭിപ്രായത്തോട് പ്രതികരിക്കാൻ വി എസ് തയാറായില്ല. അതേസമയം, ആർ എസ് എസിന്റെ വോട്ട് വേണ്ടയെന്ന പരസ്യ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം