Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

രേണുക വേണു

വെള്ളി, 7 ഫെബ്രുവരി 2025 (09:39 IST)
Kerala Budget 2025-26: കൊച്ചി മെട്രോയുടെ വികസനം തുടരുന്നതിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെട്രോയും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഇക്കാര്യം പറഞ്ഞത്. 
 
' കൊച്ചി മെട്രോയുടെ വികസനം തുടരും. അതിവേഗ റെയില്‍പാതയ്ക്കു ശ്രമം തുടരും. തിരുവനന്തപുരം, കോഴിക്കോട് മെട്രോയും പരിഗണനയിലുണ്ട്. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉണ്ടാകും,' ധനമന്ത്രി പറഞ്ഞു. 
 
കൊച്ചി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മെട്രോ സൗകര്യം ആവശ്യമുള്ള നഗരങ്ങളാണ് തിരുവനന്തപുരവും കോഴിക്കോടും. ഗതാഗത കുരുക്ക് ഒഴിവാക്കാനും മെട്രോ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടിയുള്ള ആലോചനകള്‍ തുടങ്ങിയതായി നേരത്തെ പറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍