മേയ് പതിനാറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലായി മത്സരിക്കുന്നതിനു 1647 പേരാണ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു. ഇതുവച്ചുള്ള കണക്കുകളാണിത്. കഴിഞ്ഞ ദിവസം മാത്രം 734 പേരാണ് പത്രിക സമര്‍പ്പിച്ചത്.
എന്നാല്‍ വരുന്ന തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. ഇതു കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണ ചിത്രം വ്യക്തമാകുകയുള്ളു. അതേ സമയം നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, കെ.എസി.ജോസഫ്, വി.എസ്.ശിവകുമാര്‍, ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍, ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവര്‍ കഴിഞ്ഞ ദിവസമാണു പത്രികകള്‍ നല്‍കി.