ട്രാൻസ്പോർട്ട് കമ്മിഷണർ ഋഷിരാജ് സിംഗ് രാജിവെക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഒരു മാസത്തെ അവധിക്കായി സർക്കാരിന് കത്തു നൽകി. എന്നാല്‍ താന്‍ സ്ഥാനമൊഴിയുകയാണെന്നും ഇങ്ങനെ ഈ പദവിയില്‍ ഇരിക്കാന്‍ താന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കാറുകളിൽ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന സർക്കുലർ സർക്കാർ പിൻവലിച്ചതിലെ അതൃപ്തിയാണ് ഋഷിരാജ് സിംഗ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണമായതെന്ന് പറയുന്നു.
സർക്കുലർ ഇറക്കിയത് തന്നോട് ആലോചിക്കാതെയാണെന്നും ആ തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. ജൂൺ 20ന് അവസാനിക്കേണ്ട അവധി ജൂലായ് 13ലേക്ക് നീട്ടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.