മന്ത്രിസഭാ പുനഃസംഘടനാ: എതിര്‍പ്പുമായി ചെന്നിത്തല

Webdunia
വെള്ളി, 6 ജൂണ്‍ 2014 (12:57 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭാ പുനഃസംഘടനാ നീക്കത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. ഈ കാര്യത്തില്‍ എതിര്‍പ്പ് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ചെന്നിത്തല ഇന്ന് ഡല്‍ഹിക്ക് പോകും.

ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുകയും ഇപ്പോഴത്തെ മന്ത്രിസഭയില്‍ മാറ്റം ആവശ്യമില്ലെന്ന ഐ ഗ്രൂപ്പ് നിലപാട് ചെന്നിത്തല സോണിയഗാന്ധി ഉള്‍പ്പടെയുള്ള ഹൈക്കമാന്‍ഡ് നേതാക്കളോട് വ്യക്തമാക്കും. പുനഃസംഘടനയില്‍ തനിക്കുള്ള എതിര്‍പ്പ്  സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരോട് ചെന്നിത്തല വ്യക്തമാക്കും.

കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ ഹൈക്കമാന്‍ഡിനെ കണ്ട്  ഉമ്മന്‍ചാണ്ടി പുനഃസംഘടനയ്ക്കുള്ള അനുമതി വാങ്ങിയിരുന്നു. ചര്‍ച്ചകള്‍ നടത്തി നിയമസഭാ സമ്മേളനത്തിന് ശേഷം പുനഃസംഘടന നടത്താമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതേസമയം പുനഃസംഘടന സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കിയിരുന്നു.