സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നുമെത്തിയ വിദ്യാർത്ഥിയെ തന്നെ

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2020 (12:53 IST)
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നുമെത്തിയ വിദ്യാർത്ഥിയെ നേരത്തെ തന്നെ ഐസോലേഷൻ വാർഡിൽ നിരീക്ഷിച്ച് വരികയായിരുന്നു.
 
വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണ്. വുഹാനിൽനിന്നും എത്തിയ വിദ്യാർത്ഥികൾക്ക് തന്നെയാണ് ആദ്യ രണ്ട് കേസുകളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ തൃഷൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിയ്ക്കുന്നത്, ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നായി      

അനുബന്ധ വാര്‍ത്തകള്‍

Next Article