മകന്റെ കാമുകിയെ തടവിലാക്കി ലൈംഗീകമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

റെയ്‌നാ തോമസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (12:00 IST)
മകന്റെ കാമുകിയെ വീട്ടുതടങ്കലിലാക്കി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്ത തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണത്തില്‍ വസ്ത്രവ്യാപാരം നടത്തുന്ന 50കാരന്‍ നിത്യാനന്ദമാണ് അറസ്റ്റിലായത്. മകന്റെ പരാതിയിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
മുകേഷിന്റെ കാമുകിയായ ഇരുപതുകാരിയെ രണ്ട് ദിവസം വീട്ടുതടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വസ്ത്രവ്യാപാരിയുടെ മകനും യുവതിയും ഒരേ കോളജിലാണ് പഠിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയം അംഗീകരിക്കാന്‍ പിതാവ് തയ്യാറായിരുന്നില്ല. പല തവണ ഈ ബന്ധം അവസാനിപ്പിക്കാന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നതായും മുകേഷ് പരാതിയില്‍ പറയുന്നു.
 
വിവാഹത്തെ കുറിച്ച്‌ സംസാരിക്കാനാണെന്ന് പറഞ്ഞാണ് മുകേഷിന്റെ പിതാവ് യുവതിയെ വിളിച്ചുവരുത്തിയ ശേഷം ചൂഷണം ചെയ്യുകയായിരുന്നു. വീട്ടില്‍ വിളിച്ചിവരുത്തിയ ശേഷം ആദ്യം യുവതിയുടെ ഫോണ്‍ വാങ്ങിയെടുത്തു.പിന്നാലെ യുവതിയുടെ കഴുത്തില്‍ ബലമായി താലിചാര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

വീട്ടുതടങ്കലില്‍ ഇട്ട് യുവതിയെ രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി. പിന്നീട് സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article